Tuesday, February 26, 2013

പ്രണയത്തില്‍ അടയിരിക്കുന്നവര്‍ !

പ്രണയത്തിന്‍റെ പേരില്‍ എനിക്ക് നഷ്ട്ടപ്പെട്ടത്
എന്‍റെ സൌഹൃദങ്ങളാണ്

പഴയ ഇരുമ്പ് പെട്ടിയില്‍,
കളഞ്ഞുപോയത് എന്തോ തിരയുന്ന പോലെ,
എല്ലാം വലിച്ചുവാരിയിട്ട് ചിക്കിചികഞ്ഞിട്ടും
പ്രണയം കണ്ടെത്താനാവാതെ നിരാശരായവര്‍, നമ്മള്‍!

അവസാനം ബാക്കി വന്നത്:-
ഒരുപിടി കുന്നിക്കുരു,
കുറേ വളപ്പൊട്ടുകള്‍,
കരിഞ്ഞുണങ്ങിയ ഒരു തുണ്ടു കൈതോല,
തീ പിടിച്ച അക്ഷരങ്ങളില്‍ വെന്തു പോയ കുറേ കത്തുകള്‍,
അരികു പൊട്ടി, ചരടില്‍ കോര്‍ത്ത്‌ അടുക്കികെട്ടിയ ഒരു ജാതകം.

പനയോലയുടെ ഹൃദയത്തില്‍ നാരായം കോറിയിട്ട,
എന്‍റെ ജീവിത രേഖ!

ഇപ്പോഴും,  കാമം  റാഞ്ചിക്കൊണ്ട് പോയ പ്രണയ  കുഞ്ഞുങ്ങള്‍
കീയോ കീയോ എന്ന് കരഞ്ഞു വിളിക്കുന്നു!!

4 comments:

  1. ഇപ്പോള്‍ കാമത്തില്‍ അടയിരിക്കുന്ന പ്രണയങ്ങള്‍ ആണ്..ചിക്കി ചികഞ്ഞു നോക്കിയാലും നെഞ്ചോടു ചേര്‍ക്കാന്‍ ഒന്നും കിട്ടാത്ത വെറും പ്രണയം..ബാക്കി ആകുന്നതു കീയോ കീയോ മാത്രം...എഴുത്ത് നന്നായി ..ആശംസകള്‍ ..:)

    ReplyDelete
    Replies
    1. എന്തൊരു കഷ്ട്ടം, ഈ പ്രണയം ;)

      Delete
  2. പ്രിയപ്പെട്ട സുഹൃത്തേ ,

    ഹൃദയത്തോട് ചേര്‍ത്ത് വെക്കാന്‍ പവിഴമല്ലിയുടെ സൌരഭ്യം ആരെങ്കിലും നല്‍കിയിട്ടുണ്ടെങ്കില്‍ ,ഭാഗ്യം !

    പ്രണയം തുളുമ്പുന്ന ഹൃദയം ഒരിക്കലും കൈമോശം വരാതിരിക്കട്ടെ .

    ആശംസകള്‍ !

    സസ്നേഹം,

    അനു

    ReplyDelete