ശരിയാണു,
ഞാൻ ചെയ്തതെല്ലാം
തെറ്റായിരുന്നു!
ഇരുട്ടത്തിരുന്നു നിങൾ,
ഹാ അന്ധകാരമേ
എന്നുറക്കെ പ്രാകിയപ്പോൾ,
ഒറ്റത്തിരി കത്തിചു ഞാൻ,
'വെളിച്ചമേ നയിച്ചാലും'
എന്നു പ്രാർത്ഥിച്ചു
നിങളുടെ കുന്തമുനകൾക്ക്
ലക്ഷ്യം തെളിഞതും
അപ്പോൾ മാത്രം!
ശരിയാണു,
ഞാൻ ചെയ്തതെല്ലാം
തെറ്റായിരുന്നു!
വെളിച്ചം ദു:ഖമാണുണ്ണീ എന്ന കവിവാക്യം മറക്കരുതായിരുന്നു. ഇനി പറഞ്ഞിട്ട് കാര്യമില്ല. ചെയ്ത തെറ്റ് തിരിച്ചെടുക്കാനാകില്ലല്ലോ!
ReplyDeleteകൈത്തിരി കത്തിച്ചതാണ് തെറ്റ്
ReplyDeleteഫ്ലഡ് ലൈറ്റ് ആയിരുന്നു വേണ്ടത്!
ഇരുട്ടിലെ ഇത്തിരിവെട്ടം...
ReplyDelete