Monday, September 23, 2013

ഉറക്കം!!

ഇടക്കിടെ തൊട്ടും
കണ്ണുനീരിറ്റിച്ചും
കാൽക്കൽ കുനിഞിരിപ്പാണൂ
ദാമ്പത്യം!
തലക്കൽ
പകച്ചിരിക്കുന്നു
വാത്സല്ല്യം!
അകത്തളത്തെവിടെയോ
തളർന്നുറഞു പോയ്
തളിരുകൾ!
മാറത്തു വീണൂ
ആർത്തു കരയുന്നു
ബന്ധങൾ!
മാറിനിന്നു കൂട്ടംകൂടി
പിറുപിറുക്കുന്നു
സൗഹൃ്ദം !
വേഗത്തിൽ ചിട്ടയോടോടി നടക്കുന്നു
അയൽപ്പക്കം!
അന്നു മാത്രമാണൂ,
അയാളൂടെ വീട്ടിൽ  കാര്യങൾ  മുറപോലെ സംഭവിക്കുന്നതു!
അതുകൊണ്ട് തന്നെയായിരിക്കും...
'അയാൾ'
ശാന്തമായുറങുന്നതും!!


3 comments:

  1. അന്നു മാത്രമാണൂ,
    അയാളൂടെ വീട്ടിൽ കാര്യങൾ മുറപോലെ സംഭവിക്കുന്നതു!
    അതുകൊണ്ട് തന്നെയായിരിക്കും...
    'അയാൾ'
    ശാന്തമായുറങുന്നതും!!



    ഒരിക്കലും ഉണരാത്ത ഉറക്കം!!!

    ReplyDelete
  2. അതുവരെ ഒന്നും ചിട്ടയിലല്ലായിരുന്നുവെന്നാണോ.?

    ReplyDelete
  3. തിരക്കില്‍നിന്ന് മോചനം‌നേടി അന്ത്യവിശ്രമത്തിലേക്ക്...
    ആശംസകള്‍

    ReplyDelete