Monday, October 28, 2013

രോമം!

ജീവിതം
വെറും രോമമാണു!

വെട്ടിയൊതുക്കി വെച്ചാൽ,
പരിഷ്ക്കാരമാണു!
നീട്ടി വളർത്തിവിട്ടാൽ,
വിപ്ലവമാണു!
ജഡപിടിപ്പിച്ചിട്ടാൽ,
തത്വജ്ഞാനമാണു!
വേണ്ടാത്തിടത്തു മുളച്ചാൽ,
മുട്ടൻ തെറിയാണു!

- വടിച്ചു കളഞേക്കാം...
പോട്ട് പുല്ല് !!



(മരിച്ചുപോയ ഒരു ഇഷ്ടകവിയുടെ പ്രയോഗമാണു അവസാന വരി. അതൊരു തെറിയായിരുന്നു എന്നുമാത്രം!)

6 comments:

  1. ജീവിതം
    വെറും രോമമാണു! :D

    ReplyDelete
  2. തത്ത്വജ്ഞാനം!
    ആശംസകള്‍

    ReplyDelete
  3. ഒരു ബോര്‍ഡര്‍ കഴിഞ്ഞാല്‍ രോമം വെറും “രോമം“ ആണ്!!

    ReplyDelete
  4. രോമില്ലഴ്മയുടെ ദുഃഖം പണ്ട് അനുഭവിച്ചിരുന്നൊരു ബാല്യം കടക്കവേ

    ReplyDelete
  5. കിളിച്ചു വരും അതുകൊണ്ട് എന്തും ചെയ്യാം പക്ഷെ ജീവിതം ക്ലീൻ ഷേവ് അങ്ങിനെ ആയിരുന്നെങ്കിൽ

    ReplyDelete