Wednesday, October 16, 2013

മൂന്നാം കണ്ണ്

ഡെമോക്ലസ്സിന്റെ വാളുപോലെ,
ഓരോ സ്വകാര്യ ഇടങളിലും തൂങിക്കിടപ്പുണ്ട് 
കാമനെ ചുട്ടിട്ടും മതിവരാതെ,
ഇമയൊന്നടക്കാത്തൊരു കണ്ണ് !

കോണിച്ചുവട്ടിലും
കുളിമുറിയിലും
കിടപ്പറയിലും
യാത്രകളിലും...
അശ്ലീല നോട്ടമൊളിപ്പിചു കാത്തിരിപ്പുണ്ടു,
ആയിരക്കണക്കിനു 'ജാലകങളിൽ'
ഉഷ്ണക്കാറ്റു ഊതിനിറക്കും..
മൂന്നാം കണ്ണ് !

2 comments:

  1. തുറന്നാല്‍ ദഹിയ്ക്കും!

    ReplyDelete
  2. ഇല്ലാതെ പറ്റില്ലല്ലോ!

    ReplyDelete