Saturday, February 22, 2014

പാതകം !

ഉച്ചക്കൊരു കവിത വെക്കാന്‍ ..

മുറ്റത്ത് ഉണങ്ങാനിട്ടിട്ടുണ്ട്
ഒരിത്തിരി പട്ടിണി!
വേലിപ്പടര്‍പ്പില്‍ കായ്ച്ചു നില്‍ക്കുന്നുണ്ട്
ഒരു പിടി പരദൂഷണം!
ചാരുകസേരക്കയ്യില്‍ മടക്കി വെച്ചിട്ടുണ്ട്
വാര്‍ത്താ പീഡകള്‍ !
അടുക്കളയില്‍ പൊതിയഴിക്കാതിരിപ്പുണ്ട്
പലചരക്ക് മായം!
കിടപ്പറയില്‍ മുഷിഞ്ഞു നാറി കിടപ്പുണ്ട്
ഒരു വിരി പ്രണയം!
കുളിമുറിയില്‍ കഴുകാനിട്ടിട്ടുണ്ട്
കറയുണങ്ങാത്ത കാമം!
എന്നിട്ടും,
പതിര് വേവിച്ചു വാര്‍ത്തു വെച്ചു
കതിര് പൊട്ടിച്ചു വറുത്തു വെച്ചു
വേര് പിഴുതു പുഴുങ്ങി വെച്ചു
തോല് ഉരിഞ്ഞു അരിഞ്ഞു വെച്ചു

വിളമ്പുന്നതിന്‍ മുന്‍പ് സ്വാദ് നോക്കി..
ഉപ്പില്ല, എരുവില്ല , വേണ്ടത്ര വെന്തില്ല!

3 comments:

  1. ഹൃദ്യമായിരിക്കുന്നു കവിത
    ആശംസകള്‍

    ReplyDelete
  2. കവിതയ്ക്കുള്ള ചേരുവകള്‍

    ReplyDelete
  3. ചിലപ്പോള്‍ അങ്ങനെയാണ്; ചുറ്റും ഒരുനൂറു വിഷയങ്ങള്‍ ഉണ്ടെങ്കിലും
    കവിതക്കുള്ള കൂട്ട് കിട്ടുക പ്രയാസം തന്നെ.

    ReplyDelete