Wednesday, February 5, 2014

ദിനചര്യകള്‍

ഈറനാറുംവരേ നിവര്‍ത്തിയിട്ടേക്കുക
രാത്രിമഴയില്‍ കുതിര്‍ന്നോരാ കണ്‍കളെ..!
ഉണ്ടുതീര്‍ന്നെങ്കില്‍ കഴുകി കമിഴ്ത്തുക
വക്കുടഞ്ഞാകെ പുകഞ്ഞോരാഹൃത്തിനെ

നൂലയചൊട്ടൊന്നു പറക്കാന്‍ വിട്ടേക്കുക
കാറ്റത്ത് ഗതികെട്ടലയന്നോരോര്‍മ്മകളെ
കുറച്ച്നേരത്തേക്ക്  നനച്ചു വെച്ചേക്കുക
നിണമുണങ്ങികറയാക്കാതെ, നോവുകളെ!


3 comments:

  1. എന്നോ അടഞ്ഞ കണ്ണും ഉടഞ്ഞ ഹൃത്തും ഇന്നും നിന്നിൽ ഉണ്ടെന്നോ?!

    ReplyDelete
  2. ചര്യകള്‍ക്ക് വ്യത്യാസം വരാം

    ReplyDelete
  3. ചിന്താര്‍ഹമായ വരികള്‍
    ആശംസകള്‍

    ReplyDelete