Monday, December 16, 2013

രചന

വാക്കിടക്കിടെ
ഊര്‍ന്നുപോകുമ്പോള്‍
ഇടംകയ്യാല്‍ വലിച്ചു കേറ്റിയും..
ഓര്‍മ്മ നിലക്കാതെ
ഒലിച്ചിറങ്ങുമ്പോള്‍
പുറംകയ്യാല്‍ തുടച്ചു മാറ്റിയും ..
കാലമോടിവീണുരഞ്ഞേടം
പഴുക്കുമ്പോള്‍
പച്ചിലച്ചാറൊഴിച്ച് നീറ്റിയും..

എഴുതിപ്പോയി,
എത്ര മഷിതണ്ടുരച്ചിട്ടും
മാഞ്ഞു പോകാത്തോരീ കവിത,
ഞാനിനിയിതെന്തു ചെയ്യും?

3 comments:

  1. ഇന്ന് കവിതാദിനം
    ആശംസകള്‍

    ReplyDelete
  2. മാഞ്ഞുപോകാതിരിക്കട്ടേ!
    ആശംസകള്‍

    ReplyDelete