Friday, November 16, 2012

താരാട്ട്


ഉമ്മവെച്ചുറക്കേണ്ട കുഞ്ഞു മോഹങ്ങളേ
ഇമ്മട്ടിലെന്നെ നീ നോക്കിചിരിക്കല്ലേ ...

ജീവന്‍റെ തിരി നീട്ടി നോക്കട്ടെ ഞാനെന്‍റെ -
പ്രാണന്‍റെ തൊട്ടിലില്‍ നീ കിടന്നാടുമ്പോള്‍...

ശീലങ്ങള്‍ അശ്ലീലമാകുന്നതിന്‍ മുന്നേ തേക്കട്ടെ,
മുലകളില്‍ ചെന്നിനായകത്തിന്‍പ്പക.

കാഴ്ചകള്‍ വേഴ്ചകളാകുന്നതിന്‍ മുന്‍പേ
പാഴ്ച്ചുവടെല്ലാം മറക്കാന്‍ പഠിക്കു നീ.

5 comments:

  1. നന്നായിരിക്കുന്നു ...അഭിനന്ദനങ്ങള്‍ .

    ReplyDelete
  2. നല്ല ബ്ലോഗ് ഡിസൈന്‍!!

    ReplyDelete
  3. നല്ല ഈണത്തില്‍ ചൊല്ലാന്‍ കഴിയുന്നു. ആശംസകള്‍ സ്നേഹിതാ

    ReplyDelete
  4. എല്ലാത്തരം വിദ്യകള്‍ കൈവശം ഉള്ളയീ അബ്സാര്‍ ഒരിക്കലും വില്ലനല്ല
    പല്ല് കാണിച്ചിട്ട് ആളെ പേടിപ്പിച്ചു പുല്ലുപോല്‍ തോറ്റോടും വൈദ്യരാണേ!

    ReplyDelete
  5. എല്ലാത്തരം വിദ്യകള്‍ കൈവശം ഉള്ളയീ അബ്സാര്‍ ഒരിക്കലും വില്ലനല്ല
    പല്ല് കാണിച്ചിട്ട് ആളെ പേടിപ്പിച്ചു പുല്ലുപോല്‍ തോറ്റോടും വൈദ്യരാണേ!

    ReplyDelete