ക്ലാസ്സ് മുറിയില്‍ നിന്നും ഉയര്‍ത്തി പിടിച്ച കൈയ്യുമായ്
നീ ഓടി വരുമ്പോള്‍, എനിക്കറിയാം..
നിന്‍റെ കൈയ്യില്‍ ഒരു നക്ഷത്രം വരച്ചു വെച്ചിട്ടുണ്ടാകും, ടീച്ചര്‍!!!!!!
അഞ്ചു കിലോമീറ്റര്‍ യാത്രക്കിടയില്‍, കഴുത്തിലൂടെ കൈയ്യിട്ടു, പിന്നിലിരുന്നു നീ എന്‍റെ ചെവിയില്‍ പറയുന്ന....വിശേഷങ്ങള്‍!!!
ഒന്നിച്ചു ഉണ്ട്, അമ്മയെ പറ്റിക്കാന്‍ ഉറക്കം നടിച്ചു കിടന്ന ഉച്ച നേരങ്ങള്‍..!
രാജകുമാരിക്ക് സാഹസിക യാത്രക്ക് കുതിരയാകാനും..
ദേഷ്യം വരുമ്പോള്‍ കാല്‍ മടക്കി തൊഴിക്കാനൊരു അടിമയകാനും..
സ്വപ്ന ലോകത്തേക്ക് കൊണ്ടുപോകാനൊരു ആകാശ നൌകയാകാനും...
ഞാന്‍ ഇപ്പോഴും കാത്തിരിക്കും, വൈകുന്നേരങ്ങളില്‍!...!
ചുവരായ ചുവരൊക്കെ ചിത്രകാരിക്ക് കാന്‍വാസ്!
നീ വരച്ചിട്ട ഓരോ വാക്കുകളും അതുപോലെ കിടക്കുന്നു, തൂണിലും, തറയിലും, ചുവരിലും, ചാരുകസേര കൈയ്യിലും, പാവക്കഴുത്തിലും!
കുളിമുറിയിലെ ഹാങ്ങറില്‍ തൂങ്ങി കിടക്കുന്നു ഒരു റിബ്ബണ്‍!
ഫ്രിഡ്ജ്ന്‍റെ പള്ളയില്‍ ഒട്ടിപിടിച്ചിരുന്നു കലഹിക്കുന്നു, ടോം & ജെറി!
പിങ്ക് സൈക്കിള്‍ കൊട്ടയില്‍ നിറയെ ചായ പെന്‍സിലുകള്‍..!
ഈ വീട് ഞാന്‍ ഒഴിയാത്തതെന്തു എന്ന് നമുക്ക് രണ്ടുപേര്‍ക്കും മാത്രം അറിയുന്ന ഒരു രഹസ്യം!
സങ്കടായല്ലോ... എവിടെപ്പോയോ ആവോ ആ രാജകുമാരി...
ReplyDeleteഎന്റെ രാജകുമാരിടെ കുതിരയല്ലെങ്കിലും, തൊഴി വാങ്ങാന്‍ കുനിഞ്ഞു നിന്ന് കൊടുക്കാറുണ്ട് ഞാന്‍.
എനിക്കെ നല്ല അസൂയ ഉണ്ടെട്ടോ എഴുത്തിന്റെ രീതിയോടെ