അര്‍ബുദം കരിയിച്ച മുലപറിച്ചെറിയാനാകാതെ
ഒറ്റച്ചിലമ്പില്‍ തലതല്ലി ചാകുന്നു, കണ്ണകി.
മധുരയില്‍, തലപോയ കോവലന്‍ കരയുന്നു, മാധവീ..മാധവീ...
പാണ്ടി രാജാവിന്‍റെ പെണ്ണിന്‍റെ ചിലമ്പിട്ട് തുള്ളുന്നു നപുംസകങ്ങള്‍.. !
കാലപാശത്തില്‍ കുരുങ്ങിയ സത്യവാനെ ഉപേക്ഷിച്ച്
പോത്തിന്‍പുറത്തിരുന്നു അട്ടഹസിക്കുന്നു , സാവിത്രി.
ദുര്യോധനന്‍റെ നഗ്നതയിലേക്ക് ഒളികണ്ണിട്ടുനോക്കുന്നു, ഗാന്ധാരി.
(ഉള്ളംതുടയില്‍ ഭീമന്‍റെ ഗദ കൊല്ലാന്‍ മടിക്കുന്നു)
പഞ്ചശിഖ ചൂടി വന്ന ജയദ്രഥന് പാഷാണം വിളമ്പുന്നു , ദുശ്ശള..!
വാനപ്രസ്ഥം പാതിയിലുപേക്ഷിച്ചു സത്യവതി വ്യാസനെ ശപിക്കുന്നു.
ആണായിപിറന്നവര്‍ക്കൊക്കെ മുലയൂട്ടുന്നു പൂതന.

എല്ലാ കഥകളും അറിയാതതോനു എനിക്ക് മുഴുവനും മനസ്സിലായില്ല എന്നാലും ഇഷ്ടമായി..
ReplyDeleteആണായിപിറന്നവര്‍ക്കൊക്കെ മുലയൂട്ടുന്നു പൂതന...അത് കലക്കി അങ്ങനെതന്നെ വേണം ;P
ദുര്യോധനന്‍റെ നഗ്നതയിലേക്ക് ഒളികണ്ണിട്ടുനോക്കുന്നു, ഗാന്ധാരി.
ReplyDeleteithil viyojippundu..:)
mothathil kollam..pennorumbettal ennu kettitiile..:)