Tuesday, July 23, 2013

അന്യോന്യം

എനിക്കറിയാം..
നിന്‍റെ കണ്ണുകള്‍ എന്നെ നോക്കുകയല്ല,
ഉന്നം വെക്കുകയാണെന്ന്!

എനിക്കറിയാം....
പുറകിലേക്ക് വലിച്ചു നീട്ടുന്ന ഞാണിന്മേല്‍...
ജീവനുള്ള ഒരു കൂരമ്പ്,
ലക്ഷ്യം നോക്കി പിടക്കുകയാണെന്ന്!

എനിക്കറിയാം...
ഒരു നനഞ്ഞ ചിരിതട്ടി
ഇമയൊന്നടഞ്ഞാല്‍
വിരല്‍വിടര്‍ത്തി സ്വതന്ത്രമാക്കുന്ന
വേദനയുടെ മൂര്‍ച്ചയെന്തെന്നു!

എനിക്കറിയാം....
നമുക്കിടയിലെ ദൂരം കുറച്ചത്
നീയല്ല,
ഞാനാണ് ...എന്ന്...
ഇന്നതുമാത്രമാണ് എന്‍റെ
സങ്കടം!



3 comments:

  1. എല്ലാം അറിഞ്ഞിട്ടും എന്തിനോ വേണ്ടി തിളക്കുന്നു സാമ്പാർ ..;)

    ReplyDelete
  2. കാഴ്ചകളിലെ വ്യതിയാനങ്ങള്‍...
    ആശംസകള്‍

    ReplyDelete
  3. അന്യോന്യം!

    ReplyDelete