Saturday, July 6, 2013

കവിത

ഒരു വാക്ക്
മുറിവേല്‍പ്പിക്കുന്നു എന്ന്
അവള്‍!

ഒരു വരിയില്‍
വഴിതെറ്റുന്നു എന്ന്
അവന്‍!

ഒരു ചിന്തയില്‍
ചിതലരിക്കുന്നു എന്ന്
അവര്‍!

ചിതലരിക്കുന്ന ചിന്തയില്‍ നിന്നും
വഴിതെറ്റിവന്ന വരിയിലെ
മൂര്‍ച്ചയുള്ള ആ ഒരു വാക്ക്!

അത് മാത്രമാണ്
എന്‍റെ കവിത.

2 comments:

  1. എല്ലാറ്റിന്‍റെയും സത്തയില്‍നിന്ന് ഊറ്റിയെടുക്കുന്നതാണ്‌ കവിത.
    ആശംസകള്‍

    ReplyDelete
  2. അവനും അവളും എന്ത് പറഞ്ഞാലും എനിക്കിഷ്ട ഇവിടുള്ള കവിതകൾ !

    ReplyDelete