Wednesday, July 31, 2013

പൈതൃകം!

ഉമ്മറത്തിണ്ണയിലൊരു  കീറിയ പായ
വടക്കേകോലായിലൊരു നാക്കില ചോറ്.
കിഴക്കേപ്പറമ്പിലൊരു കായ്ക്കാത്ത മാവ്
തെക്കേപ്പറമ്പിലുണ്ടാറടി മണ്ണ് 

അവനവന് പിണ്ഡം വെക്കാനുള്ള 
വായ്ക്കരിയുമായി ഒരു സാഹസിക യാത്രയാണ്
ജീവിതം.
വിശന്നാലും തുറന്നു നോക്കാത്ത പാഥേയം ചുമന്നുള്ള
യാത്ര!


2 comments:

  1. അവസാനം ഇറക്കാനാവാതെ വായ്ക്കരിയും....
    ആശംസകള്‍

    ReplyDelete
  2. എല്ലാം ഒരാചാരം!

    ReplyDelete