സൂര്യനുപോലും തണുക്കുന്ന പകലിന്‍റെ
ചാരുകസേരയില്‍ ചടഞ്ഞിരിന്നിന്നു ഞാന്‍,
കാര്യമില്ലാത്തോരോ കാര്യങ്ങളോര്‍ത്തോര്‍ത്ത്
നേരുകയാണീ പുതുവത്സരാശംസ.
ആരെങ്കിലും വന്നെന്നെ വിളിച്ചെങ്കിലെന്നോര്‍ത്ത്
ചാരാതിരിക്കില്ല പടിവാതിലിന്നു ഞാന്‍, എങ്കിലും,
പേരെങ്കിലും ഓര്‍ക്കാന്‍ മറക്കാത്ത സൗഹൃദം, വന്നു-
ചേരാതിരിക്കില്ല പകല് ചാവുന്നതിന്‍ മുന്‍പേ.
പകരാതിരിക്കില്ല നുരയുന്ന സ്നേഹവും , കയ്പ്പും,
അകലാതിരിക്കുവാന്‍ പറയുന്ന വാക്കിന്‍റെ പതിരുകള്‍,
തകരാതിരിക്കില്ല പാനപാത്രങ്ങള്‍ പലതുമെന്നാകിലും,
പകലാകെയെന്തിനോ കാത്തിരിക്കുന്നു ഞാന്‍..
തരിക നീ നിന്‍റെ വാക്കും വരികളും,
കവിത വറ്റികരയുമെന്‍ കണ്‍കളില്‍..
തിരയിളക്കങ്ങള്‍ നീറ്റിപ്പടര്‍ത്തുക,
കവിത വന്നെന്നെ തിരികെ പ്പുണരട്ടെ!!

പുതുവത്സരത്തിന്‍ പുണ്യം പുലരട്ടെ!