Saturday, December 8, 2012

യാത്ര

ആരോ തുറന്നിട്ട ജനാലയ്ക്കു പുറകിലുണ്ട്
ഓരോ ജോഡി തിളയ്ക്കുന്ന കണ്ണുകള്‍ !
ജനലഴികളില്‍ തുരുമ്പിച്ചടരുന്നുണ്ട്
കനലുറങ്ങുന്ന കറുത്ത വാക്കുകള്‍..

പടിപ്പുരയോളം എന്നെ പിന്‍തുടരുന്നുണ്ട്
കടിക്കാത്ത കാവല്‍ പട്ടിയുടെ ജാഗ്രത!
തിരിഞ്ഞു നോക്കല്ലേ എന്നയവിറക്കുന്നുണ്ട്
എരിഞ്ഞു തീരാറായൊരു കല്‍വിളക്കിന്‍ തിരി.

ചരല് കുത്തി കരയുന്ന മുറിവുകള്‍ക്കുണ്ട്
വിരല് ചപ്പിക്കരയുന്ന കുഞ്ഞിന്‍റെ ദാഹം.
പാദുകങ്ങള്‍ ഇല്ലാത്തൊരീ യാത്രയില്‍ കൂട്ടുണ്ട്
കൌതുകങ്ങള്‍ കെട്ടിപ്പൊതിഞ്ഞ നിന്‍ പാഥേയം.

ഓര്‍മ്മകള്‍ മാത്രം മാറാപ്പിലാക്കി ഞാന്‍ എന്‍റെ
ധര്‍മ്മശാലയ്ക്ക് തീകൊടുക്കുന്നു നിര്‍ദ്ദയം,
പഴയ താളുകള്‍ ചിതയെരിയും വരേ
കഴിയുകില്ലെനിക്കിനി കാത്തുനില്‍ക്കുവാന്‍.....


5 comments:

  1. സത്യം പറയാലോ ഈ കവിതാസ്വാദനം ഇനിയ്ക്ക് തീരെ വശല്ല്യാ.
    എന്തേലും ഒരു തുമ്പ് അർത്ഥം കിട്ട്യാൽ അതിൽ പിടിച്ച് കയറും ബാക്കിയൊക്കെ മനസ്സിലാക്കാം.
    ഇതിപ്പൊ ആരും കമന്റീട്ടൂല്ല്യാ,അതോണ്ട് യ്ക്കൊന്നൂം അറിയൂല്ല്യാ.
    നല്ല അർത്ഥമുള്ള വരികളാ,പക്ഷെ ഉദ്ദേശിച്ചതിയ്ക്കറിയണ്ടേ ?
    ആശംസകൾ.

    ReplyDelete
    Replies
    1. ഞാന്‍ എന്താ പ്പോ ചെയ്യ്യ... നിക്കും അറിയില്ല ..
      :)

      Delete
  2. നീ യാത്ര തുടരുക...തിരിഞ്ഞു നോക്കാതെ ... എണ്ണവറ്റി കരിന്തിരി കത്തി, ഞാന്‍ എരിഞ്ഞടങ്ങുന്നതറിയാതെ .. നീ യാത്ര തുടരുക!!!

    ReplyDelete
    Replies
    1. കത്തിതീരാതെ..എരിഞ്ഞുകൊണ്ടേയിരിക്കു....

      Delete