Friday, December 21, 2012

എന്താണീ ആണത്തം?

അച്ഛനോടെന്തും ചോദിച്ചുകൊള്ളുകെന്നു പറയേണ്ടായിരുന്നു,
പേടിയാണെന്തുത്തരം പറയും ഞാന്‍ നാളെയാ ചോദ്യം വരുമ്പോള്‍?

ആണായ്‌ പിറന്നതിന്നപമാനമായ്‌
കാണാന്‍ കഴിയാതെ കണ്ണും നിറഞ്ഞു പോയ്‌!

മരിക്കല്ലേ കുഞ്ഞേ, കൊടിയ വേദന തീക്കടല്‍  നീന്തിക്കടന്നു നീ
തിരികെ തീരത്തണയും വരേക്കുയരാതിരിക്കട്ടെ ആണഹങ്കാരം!


6 comments:

  1. നോവിച്ചു മനസിനെ.
    ഉള്ളിലൊരു വേദന നാളെയൊരു ചോദ്യം വന്നെന്കിലെന്തുത്തരം പറയുമേന്നോര്‍ത്തെനിക്കും

    നന്നായി ആശംസകള്

    ReplyDelete
  2. 'ഈ യുഗം 'കലി'യുഗം ...ഇവിടെയെല്ലാം..."!!

    ReplyDelete
  3. ഈ ഒരു ഭയം എല്ലാ ആണുങ്ങളുടെ ഉള്ളിലും ഉണ്ടായിരുന്നെങ്കില്‍!!!

    ReplyDelete
  4. നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
  5. തിരികെ തീരത്തണയും വരേക്കുയരാതിരിക്കട്ടെ ആണഹങ്കാരം!

    ReplyDelete