ഏതോ സംവിധായകന്‍ നിഷ്കരുണം
വെട്ടിയെറിഞ്ഞു കളഞ്ഞ
ഒരു നരച്ച കാഴ്ച.
ഏതോ പാട്ടുകാരന്‍ പാടാനാകാതെ
സംഗതികള്‍ തുപ്പിക്കളഞ്ഞ
ഒരു ഇടറിയ ശബ്ദം.
ഏതോ അടുക്കളയില്‍ നിന്ന് അടിച്ചിറക്കിയ
രസമുകുളങ്ങള്‍ കൈവിട്ട
ഒരു നുള്ള് രുചി.
ഏതോ കിടപ്പറയിലെ പിണക്കങ്ങളില്‍
വീര്‍പ്പുമുട്ടി മരവിച്ച
ഒരു സ്നേഹ സ്പര്‍ശം.
ഏതോ പൂന്തോട്ടത്തില്‍ നിന്ന് പറിച്ചെറിഞ്ഞ
പൂവില്‍ അനാഥമായ
ഒരു വശ്യ സുഗന്ധം.
ഒത്തുകൂടാന്‍ ഒരിടം കൊടുത്തപ്പോള്‍ ..
ഇവരെല്ലാം
എന്നോട് പറഞ്ഞത്,
ഏതോ കവിയുമായി പിണങ്ങി പിരിഞ്ഞു
ഒറ്റക്കായ
ഒരു പൊട്ടിയ വാക്ക്.....
നന്ദി!
എല്ലാരും വലിച്ചെറിഞ്ഞവയെ ചേർത്ത് നല്ലൊരു കവിത തന്നതിനു ഞാനും പറയുന്നു ' നന്ദി '...ഇഷ്ടായീട്ടോ .:)
ReplyDeleteപിറവിയെടുത്ത ഗർഭപാത്രത്തിന്റെ ജാതിനോക്കി
ReplyDeleteസ്വപ്നങ്ങള്ക്ക് പോലും ഭ്രഷ്ട് കല്പ്പിക്കേണ്ടിവരുന്ന
അധകൃതരാക്കപ്പെട്ട ഒരുകൂട്ടം !!!
:(സങ്കടായി :(:(