Friday, May 3, 2013

...കാരണം..നീ കുട്ടിയാണ്...

എന്നെ തിരഞ്ഞു തളര്‍ന്നു വന്നിരുന്നതാണ് ..
ഈ കല്‍പ്പടവില്‍.. ഞാന്‍!
എന്നിട്ടിപ്പോള്‍, എന്നോടു ഞാന്‍ ചോദിക്കുന്നു...
'ബീഡി ഉണ്ടോ സഖാവേ ഒരു തീപ്പെട്ടിയെടുക്കാന്‍?'

പെണ്ണെ, നിന്നെ തിരഞ്ഞു നടന്ന രാത്രിസ്വപ്നങ്ങളില്‍ എല്ലാം
നീ വന്നു ചോദിക്കാറുണ്ട്,
'കുമാരേട്ടാ, ചുണ്ണാമ്പ് തരുമോ?'

കൂട്ടുകാര, നിന്നെത്തിരഞ്ഞു വന്നപ്പോളൊക്കെ
നീ പറഞ്ഞു...
'പോ മോനെ ദിനേശാ'

ചിരിക്കണ്ട....
'നിനക്കൊന്നും അറിയില്ല, കാരണം നീ കുട്ടിയാണ്'

4 comments:

  1. കൊള്ളാല്ലോ വീഡിയോണ്‍

    ReplyDelete
  2. ഇജാതി എനിം ഇണ്ടാ ??

    ReplyDelete
    Replies
    1. ഉണ്ടല്ലോ... വഴിയേ വരും...
      പക്ഷെ 'ജാതി' മാത്രേ 'സെയിം' 'സെയിം' ഉള്ളു...
      മതം വേറെ ആയിരിക്കും... ;)

      Delete