നിങ്ങളോര്‍ക്കുക നിങ്ങളെങ്ങിനെ
നിങ്ങളായെന്ന്..!
നിങ്ങളവരുടെ കറുത്ത മക്കളെ
കവിതയാക്കീലെ?
നിങ്ങളവരുടെ നനഞ്ഞ കണ്ണുകള്‍
ചിത്രമാക്കീലെ?
നിങ്ങളോര്‍ക്കുക നിങ്ങളെങ്ങിനെ
നിങ്ങളായെന്ന്..!
നിങ്ങളവരുടെ കുഴിമാടം
സ്മാരകമാക്കി!
നിങ്ങളവരുടെ കറുത്ത പെണ്ണിനെ
കാരിരുമ്പാക്കി !
നിങ്ങളോര്‍ക്കുക നിങ്ങളെങ്ങിനെ
നിങ്ങളായെന്ന്..!
നിങ്ങളവരുടെ കാട്ടുജീവനെ
വിറ്റ് കാശാക്കി!
നിങ്ങളവരുടെ കഥ പറഞ്ഞ്
പേര് നന്നാക്കി!
നിങ്ങളോര്‍ക്കുക നിങ്ങളെങ്ങിനെ
നിങ്ങളായെന്ന്..!
വെന്ത മണ്ണിന്‍ വീറുപോലെയിന്നാരുമില്ലല്ലോ?
കുറത്തിയാട്ടത്തറയിലെത്താനാരുമില്ലല്ലോ?
ഉളിയുളുക്കിയകാട്ടുകല്ലിനു മൌനമാണല്ലോ?
കാട്ടുവള്ളിക്കിഴങ്ങു പോലും കിട്ടുന്നില്ലല്ലോ?
നിങ്ങളോര്‍ക്കുക നിങ്ങളെങ്ങിനെ
നിങ്ങളായെന്ന്..!
നിങ്ങളറിയണമിന്നവര്‍ക്ക് ഇല്ല വഴിയെന്ന്,
വേറെയില്ല വഴിയെന്ന്!
ഇന്നുമെഴുതാന്‍ ബാക്കി വെച്ചൊരു പച്ച ജീവന്‍റെ
വാക്കെടുക്കുക
കവിതയാക്കുക
കണ്ണടക്കുക്ക..
കരിനാഗതറയില്‍ അവരുടെ തൊലിയടര്‍ന്നു വീഴുമ്പോള്‍....
പേരെടുക്കുക..
പ്രശസ്തരാകുക....
നിങ്ങളായെന്ന്..!
നിങ്ങളവരുടെ കറുത്ത മക്കളെ
കവിതയാക്കീലെ?
നിങ്ങളവരുടെ നനഞ്ഞ കണ്ണുകള്‍
ചിത്രമാക്കീലെ?
നിങ്ങളോര്‍ക്കുക നിങ്ങളെങ്ങിനെ
നിങ്ങളായെന്ന്..!
നിങ്ങളവരുടെ കുഴിമാടം
സ്മാരകമാക്കി!
നിങ്ങളവരുടെ കറുത്ത പെണ്ണിനെ
കാരിരുമ്പാക്കി !
നിങ്ങളോര്‍ക്കുക നിങ്ങളെങ്ങിനെ
നിങ്ങളായെന്ന്..!
നിങ്ങളവരുടെ കാട്ടുജീവനെ
വിറ്റ് കാശാക്കി!
നിങ്ങളവരുടെ കഥ പറഞ്ഞ്
പേര് നന്നാക്കി!
നിങ്ങളോര്‍ക്കുക നിങ്ങളെങ്ങിനെ
നിങ്ങളായെന്ന്..!
വെന്ത മണ്ണിന്‍ വീറുപോലെയിന്നാരുമില്ലല്ലോ?
കുറത്തിയാട്ടത്തറയിലെത്താനാരുമില്ലല്ലോ?
ഉളിയുളുക്കിയകാട്ടുകല്ലിനു മൌനമാണല്ലോ?
കാട്ടുവള്ളിക്കിഴങ്ങു പോലും കിട്ടുന്നില്ലല്ലോ?
നിങ്ങളോര്‍ക്കുക നിങ്ങളെങ്ങിനെ
നിങ്ങളായെന്ന്..!
നിങ്ങളറിയണമിന്നവര്‍ക്ക് ഇല്ല വഴിയെന്ന്,
വേറെയില്ല വഴിയെന്ന്!
ഇന്നുമെഴുതാന്‍ ബാക്കി വെച്ചൊരു പച്ച ജീവന്‍റെ
വാക്കെടുക്കുക
കവിതയാക്കുക
കണ്ണടക്കുക്ക..
കരിനാഗതറയില്‍ അവരുടെ തൊലിയടര്‍ന്നു വീഴുമ്പോള്‍....
പേരെടുക്കുക..
പ്രശസ്തരാകുക....
No comments:
Post a Comment