മാപ്പു തരികെനിക്കെന്റ് വാക്കുകള്‍
കോര്‍ത്തു നിങ്ങള്‍ക്കു വേദനിച്ചെങ്കില്‍
ഓര്‍ത്തു വെക്കുക എന്റെ വാക്കുകള്‍
ചേര്‍ത്തു വെക്കുമ്പോള്‍ സന്തോഷമെങ്കില്‍..
ചേര്‍ച്ചയില്ലായിരിക്കാം നമുക്കിടയില്‍
മൂര്‍ച്ച കോറിയ ചോരപൊടിപ്പുകള്‍
തീര്‍ച്ചയാണവ നിങ്ങളോര്‍ത്തുവെക്കും
കാഴ്ച്ച വറ്റിയ സായന്തനങ്ങളില്‍
ആര്‍ക്കുവേണ്ടി ഞാന്‍ പാടുന്നതെന്നോര്‍ത്തു
നീര്‍ക്കുമിളകളില്‍ കുത്തുന്നു നിര്‍ദ്ദയം
ആര്‍ത്തലക്കുമീ തിരകളിലേക്കെന്റെ
ചീര്‍ത്ത വേദന വലിച്ചെറിയട്ടെ ഞാന്‍
അറുതി വരേക്കും കൂട്ടിനുണ്ടകുമീ
പൊറുതികിട്ടാത്ത മോഹങ്ങള്‍ നിശ്ചയം
വെറുതെയെന്തിനു കീറിക്കളയുന്നു
ചെറുതിതെങ്കിലും നിര്‍ഭാഗ്യ ജാതകം
പുതിയ വര്‍ഷത്തിലേക്കിടംകാലു വെക്കട്ടെ
പതിയെ നിങ്ങളാ പടിവാതിലടചേക്കു
കുതിരപോലെ പായുന്നതെന്തിനു കൂട്ടരേ
അതിരുമാഞ്ഞൊരീ ഭൂമിയിലെപ്പോഴും!
Friday, December 30, 2011
Sunday, December 25, 2011
സ്നേഹത്തിന്റെ മുഖം!
ഒറ്റക്കു പൂത്തൊരെന് വെള്ളമന്ദാരമേ, നീയെന്റെ
മുറ്റത്തു വന്നിട്ടിതെത്ര നാളായെന്നോ,
അറിയുക നീ വിരിഞ്ഞതില് പിന്നെയീ ജീവനില്
മുറിവുകളെല്ലം ശമിക്കുന്നു അതിവേഗം, മനോഹരം!
അരികിലേക്കു നീ നീങ്ങിനിന്നതെന്റെ
നിഴലിലേക്കണെന്നറിഞ്ഞതിപ്പോളാണ്..
സ്വപ്നം തിളങ്ങുമാ കണ്കളാലെന്റെ
തപ്ത് ഹൃത്തിലേക്കു നീ നോക്കിയപ്പോളാണ്!
നിലാവേ, നിനക്കെന്നെ നിരന്തരം
നിശ്ചലമാക്കുവാനാകുന്നതെങിനെ?
നിലാവേ നിനക്കെന്റെ പ്രാണനില്
മണ്ചെരാതായിത്തെളിയുവാനകുന്നതെങ്ങിനെ?
ആരുമല്ലെനിക്കു നീ ആരുമല്ലെങ്കിലും തീരുമോ
തോരാത്ത മഴപോലെ പെയ്യുമീ രാഗങ്ങള് ?
സാധകം ചെയിക്കയാണുനീ എപ്പോഴും, പാട്ടിനാല്,
വേദന വിങ്ങുമീ ഏകാന്ത ജീവനെ!

Thursday, November 24, 2011
മണം
ഓര്മ്മകള്ക്ക് മണമാണ്...
ആദ്യ പ്രണയത്തിനു ചന്ദനത്തിന്റെ മണമായിരുന്നു...
ആദ്യ ചുമ്പനത്തിനു മാങ്ങാ ചുണയുടെ മണവും സ്വാദും ആയിരുന്നു..
ഓണത്തിനു, വെളിച്ചെണ്ണ തിളക്കുന്ന മണം..
വിശപ്പിനു എപ്പോളും കടുകുവറുക്കുന്ന മണമായിരുന്നു, ഇപ്പോളും!
തറവാട്ടു പറമ്പിലെ തെങ്ങു കയറ്റം കഴിഞ്ഞാല്..മനം മയക്കുന്ന ഗന്ധം അവിടമാകെ നിറഞ്ഞു നില്ക്കും...
തെങ്ങു കയറ്റക്കാരന് കുമാരനും, കെട്ടിയവള്ക്കും കുട്ടികള്ക്കും..എല്ലാം..അതേ മണം... ഇളനീരിന്റെ മണം!
വേനല്ക്കാലത്ത് അമ്പലക്കുളത്തിനു..ചളിമണം...
രൂക്ഷമാണെങ്കിലും മനം മടുപ്പിക്കാത്ത ഗന്ധം..
ഇന്നും പല സംഭവങ്ങളും ഓര്ക്കുന്നത് മണങ്ങളിലൂടെയാണു..അഥവാ മണങ്ങളാണു ഓര്മ്മകളെ ജീവിപ്പിക്കുന്നതു...
ചില മണങ്ങള്, അത്ഭുതകരമായ രീതിയില് ഓര്മ്മകളെ തേരിലേറ്റി കൊണ്ടു വരും!
Avocado- യുടെ മണം, ചില സ്വകാര്യനിമിഷങ്ങളുടെ ത്രസിപ്പിക്കുന്ന ഓര്മ്മകള് തെളിമയോടെ മനസ്സിലേക്കു കൊണ്ടു വന്നപ്പോള്..ഓര്മ്മക്കള്ക്കു മരണമില്ലാ...
പുതിയ പുസ്തകങ്ങളുടെ മണം ഇപ്പോളും മനസ്സിലെ കുട്ടിയെ അച്ചടക്കത്തോടെ ഇരുത്തുന്നു... ഇന്നും ഒരു പുതിയ പുസ്തകം കയ്യില് കിട്ടിയാലാദ്യം ചെയ്യുക...അതു മണത്തു നോക്കുകയാണു...
പുസ്തകങ്ങള് വായിക്കനല്ലെ, അഛ്ചാ, എന്നു മോളു ചോദിച്ചപ്പോള്...ഞാനവള്ക്കതു മൂക്കിലേക്കടുപ്പിച്ചു കൊടുത്തു...
കണ്ണുകള് വിടര്ന്നു വരുന്നതു കണ്ടപ്പോള്..ഞാന് അറിയുന്നുണ്ടായിരുന്നു... ഇനി അതവള്ക്കും ഒരു ശീലമാകും എന്നു..
പിന്നെ, വിവരിക്കാന് ആകാത്ത കുറേ മണങ്ങളുണ്ടു...
ഓര്മ്മക്കളെ കൂട്ടുപിടിക്കാന് വേണ്ടി, അവ സ്വയം ഉണ്ടാക്കാന് നോക്കി എപ്പോളും പരാജയപ്പെടും!
തറവാട്ടിലെ, തെക്കിണി എന്ന മുറിയില് എപ്പോളും മുലപ്പാലിന്റെ മണമാണു... എല്ലാ പ്രസവങ്ങളും, പ്രസവാനന്തര സംഭവങ്ങളും അവിടെയാണു...
( ആ മണം മുലപ്പാലിന്റെ എന്നു ഞാനങ്ങു തീരുമാനിച്ചതായിരുന്നു.. പിന്നീടതു തെറ്റാണെന്നു മനസിലായി, എങ്കിലും, ഇന്നും എനിക്കാമണമാണു, സ്വീകാര്യം..)
വര്ഷക്കാലത്തു വീടിന്റെ ഉള്ളില് ഉണക്കാനിടുന്ന തുണികളുടെ മണം...
കണ്ണിമാങ്ങയുടെ ഞെട്ടു കളയുമ്പോളുള്ള മണം..
ചക്ക മുറിക്കുമ്പോളുള്ള മണം...
ആര്ത്തവ സമയത്തു പെണ്ണിന്റെ മണം...
ഒരോ പൂക്കളുടെ മണവും..ഓരോ മുഖങ്ങളാണു മനസ്സിലേക്കു കൊണ്ടു വരുന്നതു...
പണ്ടത്തെ Hamam സോപ്പിന്റെ മണം, വേനല് ഒഴിവിനു വിരുന്നു വരുന്ന അമ്മാവനും മക്കളും അവരുടെ രാജകീയ ജീവിതവും എല്ലാം മനസ്സിലേക്കു കൊണ്ടുവരും
വൃശ്ഛിക മാസം..ഒരു ഭസ്മത്തിന്റെ മണമാണെനിക്കു..
കൃഷ്ണാ തിയേറ്റര് നു, മൂട്ടയുടെ നാറ്റം ആണു...
എല്ലാവരേയും പോലെ, മഴയുടെ മണം പുതുമണ്ണിന്റെ മണം തന്നെ..
കൂവളത്തിന്റെയിലയിട്ടു കാച്ചിയ എണ്ണയുടെ മണമാണു, അമ്മക്കു!
ഇനി... എനിക്കു പറഞ്ഞുമനസ്സിലാക്കന് പറ്റാത്ത ഒരുപാടു മണങ്ങളുണ്ട്...
ദേഷ്യവും, സ്നേഹവും, പ്രണയവും, പരിഭവവും..അങ്ങിനെ എല്ലാ വികാരങ്ങളും, വിചാരങ്ങളും... മണങ്ങളുമായി ഇഴചേര്ന്നിരിക്കുന്നു...
ഓര്മ്മകള്ക്കെന്തു സുഗന്ധം...
ആത്മാവിന് നഷ്ട സുഗന്ധം...

Tuesday, November 15, 2011
ഹൃദയത്തില്‍ തറച്ച അസ്ത്രം!
വീട്ടിലേക്കുള്ള വഴിമറന്നന്തംവിട്ടു നില്ക്കുന്ന
നിഷ്കളങ്കനൊന്നുമല്ല ഞാന്!
പാഥേയം പങ്കുവെച്ചും..ചുമടുകള് മറന്നു വെച്ചും...
കാത്തുവെക്കാനൊന്നുമില്ലാത്ത, സ്വതന്ത്രന്!
വെളുത്ത പൂക്കളോടായിരുന്നു എന്നും ഇഷ്ടം!
ചോര വാര്ന്ന്, പ്രണയ രഹിതം എന്നവള്..
വെളുത്ത ഖാദി വസ്ത്രങ്ങളോടായിരുന്നു പ്രിയം!
വീര്യം ചോര്ന്ന്, വിപ്ലവ രഹിതം എന്നവന്...
ഇന്നും എന്റെ ഇഷ്ടങ്ങള്ക്കു പൊറുതിയില്ല...
അവളുടെ കാര്യം എനിക്കു കേള്ക്കേണ്ട!
അവന്റെ കാര്യം കഴിഞ്ഞും പോയി!
പ്രണയം വിപ്ലവരഹിതം, വിപ്ലവം പ്രണയരഹിതം..
എല്ലാ മരങ്ങളും..തളിര്ത്തും, പൂത്തും, ഇല പൊഴിച്ചും...
ഋതുക്കളോട് സമരസപ്പെടുന്നു...
അവയെല്ലാം..എന്റെ ആത്മാവിലേക്ക് വേരിറക്കി..
ദാഹിക്കുമ്പോള്, ഊറ്റിക്കുടിക്കുന്നതെന്റെ ജീവ രക്തം!
വിശക്കുമ്പോള് കാര്ന്നു തിന്നുന്നതെന്റെ മജ്ജയും മാംസവും!
ഈ യാത്ര ഒരു മഹാപരാധം..
നഗ്നപാദങ്ങളില് ചോര പൊടിയുന്നു..
തിരിച്ചറിവിന്റെ മുള്ളുകള് തറക്കുന്നതിപ്പോള്..
പാതിയിലേറെ വഴി പിന്നിട്ടപ്പോള്...
ഹൃദയത്തില് തറച്ചു നില്ക്കുന്ന അസ്ത്രം പോലെയാണ്
അപ്രതീക്ഷിതമായി തിരിച്ചുവരുന്ന പ്രണയവും
അകത്തേക്കും പുറത്തേക്കും അനക്കാനകാത്ത,
വേദന ത്രികോണിച്ച മുനയാണതിനു...
ഒറ്റക്കിരിക്കട്ടെ ഞാനിനി ഇന്നെന്റെ മുറ്റത്തു വന്നെന്നെ ഒറ്റികൊടുക്കല്ലെ!
ചുറ്റിത്തിരിയുന്ന കാറ്റിലും നിറയുന്നു,മുറ്റിനില്ക്കുന്ന പാഷാണ ധൂളികള്...!
------------------------------------------------------
Thursday, October 27, 2011
നന്ദി!
നാക്കിലയില്‍ വിളമ്പിവെച്ച ജീവിതം..
രുചിച്ചു നോക്കിയവര്‍ക്കൊക്കെ വിശപ്പുമാറി!
ഇപ്പോളീ എച്ചിലിലയിലേക്കു ആര്ത്തിയോടെ നോക്കി..
ആളൊഴിയാന്‍ കാത്തു നില്‍ക്കുന്നു ഒരു തെരുവു നായ!
കാത്തു നില്‍ക്കു , ബാക്കിയാവുന്നതൊക്കെ നിനക്കുള്ളതല്ലേ..
മഹപ്രസ്ഥാനത്തിന്റെ അവസാനം വരേക്കും, നീയെ കാണൂ..
എനിക്കറിയാം, കാല്‍കൊണ്ട് തൊഴിച്ചപ്പോളൊക്കെയും
ചേര്‍ന്നു നിന്നു വാലാട്ടിയ നിന്റെ സ്നേഹം...
എന്റെ ശത്രുക്കളെ, ഞാനറിയുന്നതിന്‍ മുന്‍പേ നീയറിഞ്ഞു..
എനിക്കു ദേഷ്യം പെരുത്തപ്പോളൊക്കെ എന്നെക്കാള്‍ മുമ്പു നീ കുരച്ചു!
എന്റെ കുരുത്തകേടുകള്‍ക്കു നീ കാവലായി മുരണ്ടു നിന്നു
എന്റെ പേടികള്‍ക്കു നീ ഉറക്കമൊഴിഞ്ഞു കവാത്തുനടന്നു..
സ്നേഹിച്ചവര്‍ക്കൊക്കെ എന്നെക്കാള്‍ ഇഷ്ടം നിന്നെയായിരുന്നു
ഉപേക്ഷിച്ചു പോയവര്‍ക്കൊക്കെ എന്നെക്കാള്‍ പേടിയും നിന്നെയായിരുന്നു
തിന്ന ചോറിനു നന്നികാണിക്കുന്ന വെറും നായേ..., നിന്നെ,
സ്നേഹിക്കുന്നെന്ന് കാണിക്കാനൊരു വാലെനിക്കും ഉണ്ടായിരുന്നെങ്കില്‍!

Sunday, October 16, 2011
OffLine Message!
"ഹലൊ.."
"എന്താ...."
"ഒഹോ..വിളിക്കാനും പാടില്ലെ?"
"ശെടാ..ഒന്നൊന്നര മണിക്കൂര്‍ ചാറ്റിതീര്‍ന്നല്ലെ ഉള്ളൂ?"
"അതേയ്... ഒരു offline message ഇട്ടിട്ടുണ്ട്...വായിച്ചിട്ടു മറുപടി ഇടണേ.."
"എന്തു message?"
"അതു പോയി നോക്കു, അപ്പോ കാണാം..."
4 Traffic signals, 3 Round-abouts...
എല്ലാം നീന്തി തളര്‍ന്ന് ഓഫീസിലെത്തി...
ചാടിക്കേറി system on ആക്കി നോക്കിപ്പൊ....
Server Down!
എന്തായിരിക്കും ആ Offline Message?

Wednesday, October 12, 2011
Hang-Up
നാണമില്ലേ നിനക്ക്...?
ഒറ്റക്കാണു ഞാനെന്നു നീ പറയുന്നത്
മോളെ ചേര്‍ത്തുപിടിച്ചു കിടന്നിട്ടല്ലെ?
പക്ഷേ...
ഒറ്റക്കാണു ഞാനെന്നു , ഞാന്‍ പറയുമ്പോളെന്റ് ചന്തിയില്‍ കടിക്കാന്‍
ഒരു മൂട്ട പോലും ഇല്ലിവിടെ!
നാണമില്ലേ നിനക്ക്?
അപ്പോളതൊന്നുമല്ല കാര്യം... ഹും..
നിര്‍ത്തിക്കൊ, ഞാന്‍ വരാം..
അന്നേരം,
വിയര്‍ക്കുമ്പോള്‍ കെട്ടിപിടിക്കല്ലേന്നു പറയരുത്..
മൂക്കില്‍ കടിച്ചാല്‍ തുപ്പല്നാറുന്നെന്നു പറയരുത്..
ഒന്നിച്ച് കുളിക്കാതിരിക്കന്‍ കള്ളക്കാരണങ്ങള്‍ പറയരുത്..
"മോളുണ്ട്" എന്നു പറഞ്ഞെന്നെ നിസ്സഹായനാക്കരുത്..
- സ്നേഹിക്കാന്‍ പല വഴികളും ഉണ്ട്..
സ്നേഹിക്കാതിരിക്കാന്‍ ഒറ്റ വഴിയേ ഉള്ളു...
..അതങ്ങടച്ചേക്ക്.. Hang - Up..

Wednesday, September 28, 2011
എന്താ ഇങ്ങനെ?
നീയെനിക്കാദ്യം തന്ന സമ്മാനം..
മൂത്തതെങ്കിലും പഴുക്കാത്ത
ഒരു പേരക്ക.
നിനക്കു ഞാന് ആദ്യം തന്ന സമ്മാനം..
ഒന്നു കടിച്ചു തിരിച്ചു തന്ന,
അതേ പേരക്ക...
തിരിച്ചുതരാനൊന്നുമില്ല കയ്യില്
നീ തന്നതലാതെ, അന്നുമിന്നും!
ഞാനെന്താ ഇങ്ങനെ?
------------
അന്നൊക്കെ,
എല്ലാ മൌനവൃതങ്ങളും നീ അവസാനിപ്പിച്ചതു
എന്നോട് സംസാരിച്ചിട്ടായിരുന്നു...
എല്ലാ ഉപവാസങ്ങളും തീര്ത്തത്
എന്റെ ഉമിനീരു രുചിച്ചിട്ടായിരുന്നു..
ഇന്ന്,
നീ ഉണ്ണാതിരിക്കുന്നതും
മിണ്ടാതിരിക്കുന്നതും
ഞാനൊരാള് കാരണം..
നമ്മളെന്താ ഇങ്ങനെ?
മൂത്തതെങ്കിലും പഴുക്കാത്ത
ഒരു പേരക്ക.
നിനക്കു ഞാന് ആദ്യം തന്ന സമ്മാനം..
ഒന്നു കടിച്ചു തിരിച്ചു തന്ന,
അതേ പേരക്ക...
തിരിച്ചുതരാനൊന്നുമില്ല കയ്യില്
നീ തന്നതലാതെ, അന്നുമിന്നും!
ഞാനെന്താ ഇങ്ങനെ?
------------
അന്നൊക്കെ,
എല്ലാ മൌനവൃതങ്ങളും നീ അവസാനിപ്പിച്ചതു
എന്നോട് സംസാരിച്ചിട്ടായിരുന്നു...
എല്ലാ ഉപവാസങ്ങളും തീര്ത്തത്
എന്റെ ഉമിനീരു രുചിച്ചിട്ടായിരുന്നു..
ഇന്ന്,
നീ ഉണ്ണാതിരിക്കുന്നതും
മിണ്ടാതിരിക്കുന്നതും
ഞാനൊരാള് കാരണം..
നമ്മളെന്താ ഇങ്ങനെ?
Saturday, September 17, 2011
വെറുതേ..!
എന്തിനു വീണ്ടും കരയുന്നു നീ,
നിലാവിന്റെ അമ്ലകണം വീണു നീറുന്നുവോ,
നിന്റെ നിശ്ചല നീര്മിഴികളില്, വേനല്
സൂര്യന് നീറി പുകയുന്നുവോ..
ചേക്കേറുവാനൊരു ചില്ലയില്ലതാകുമ്പോളെന്റെ
ഹൃദയതിലേക്കു നീ പറന്നിറങ്ങു സഖീ...
മഞ്ഞുപെയ്യുന്ന രാവുകളില് എന്റെ ഹൃദയത്തുടിപ്പിന്റെ
താരാട്ടുകേട്ടുറങ്ങുക നീ, ഉണര്ന്നിരിക്കാം, ഞാന്!
കൈ കോര്ത്തു നടക്കുവാന് ഇനിയില്ല നാട്ടുവഴികള്..
ചേര്ന്നിരിക്കാന് അമ്പലക്കുളപ്പടവുകളുമില്ല...
എന്നിട്ടുമിന്നുമോരോയാത്രകളിലും കോര്ത്തുപിടിക്കുന്നു
നിന്റെ വാക്കുകളും, ചേര്ത്തു പിടിക്കുന്നു നിന്റെ ഓര്മ്മകളും!
നിന്നിലേക്കെത്ര ദൂരമെന്നളക്കുവാനാകുന്നില്ലെനിക്കിന്നും..
എന്നിലേക്കു നീ അത്രമേല് ചേര്ന്നു നില്ക്കയാണെപ്പോഴും..
നിന്നില്നിന്നും അടരുവാനാകില്ലെനിക്കൊരിക്കലും
എന്നിലേക്കത്രയും പടര്ന്നു നീ പൂക്കയാല്...

Thursday, August 4, 2011
മണ്ണാങ്കട്ടയും കരിയിലയും!
കൊടുങ്കാറ്റില് നിനക്കു ഞാനൊരു ഭാരമായിരുന്നു,
പറന്നു പോകാത്ത രക്ഷയും!
പേമാരിയില് നീ എനിക്കൊരു തടസ്സമായിരുന്നു,
അലിഞ്ഞു പോകാത്ത, തണലും!
പരസ്പരം പരിചകളാക്കി പ്രണയിച്ചു നമ്മള്..
പഴയ കഥ കേട്ട് പേടിച്ചു, പിന്നെ..
നമുക്കു നാം ഇണമാത്രമല്ല, തുണയുമാണെന്നോര്ക്കാതെ
നമുക്കു ചുറ്റും മതില് കെട്ടി അന്നൊരു കൂടുകൂട്ടി!
ഇന്നു, നിനക്കു ഞനൊരു ഭാരം മത്രം...
എനിക്കു നീ ഒരു തടസ്സം മാത്രം..
നമുക്കിടയില് ചുവരുകളും, തലക്കു മീതെ മേല്കൂരയും...

Wednesday, July 20, 2011
ശീര്‍ഷാസനം
ശീര്‍ഷാസനത്തില്‍ ഞാന്‍ ലോകത്തെ നോക്കി...
സിരകളില്‍ രക്തം വഴിപിഴച്ചു പാഞ്ഞു
ചിതലു തിന്ന തലച്ചോര്‍ വെറും എച്ചിലായി
ജീവന്റെ ഘടികാരം സമയദോഷങ്ങളെ മാത്രം അറിയിച്ചു
ആമാശയത്തില്‍ പെരുച്ചാഴി ഇര തേടിയലഞ്ഞു
ദക്ഷിണ കൊടുത്ത വിരലിന്റെ ബാക്കിയിലീച്ചകളാര്‍ത്തു.
ക്ലാവ് പിടിച്ച പഞ്ചേന്ദ്രിയങ്ങളില്‍...
പിതൃക്കളുടെ പരിഹാസച്ചിരി , ആത്മഹത്യക്കുറിപ്പിലെ അക്ഷരതെറ്റുകള്‍!
അമ്പലക്കുളത്തിലെ ചളിവെള്ളം , പൂജാമുറില്‍ പുകയുന്ന കരിന്തിരി...!
തട്ടിന്‍പുറത്തെ ഇരുട്ടില്‍ തൊട്ടറിഞ്ഞ പെണ്‍മ!
ഇനി,
പുറകിലെ പാലങ്ങള്‍ക്കെല്ലാം തീ കൊടുത്ത് പായട്ടെ ഞാന്‍..
മുപ്പത്തിനാലു ദിവസം കൊണ്ടുവരച്ച ചിത്രത്തിലേക്ക്
ഒരുതുള്ളി രക്തം ഇറ്റിച്ച് വികൃതമാക്കി...ചിരിക്കട്ടെ..
ചില്ലകളെല്ലാം മുറിച്ചുകളഞ്ഞു ഒറ്റത്തടിയാകട്ടെ...
എന്നെ നിങ്ങള്‍ക്കറിയില്ല, നിങ്ങളെ എനിക്കും..!

Friday, July 8, 2011
ഞാന്‍ കരയിലും.. നീ കടലിലും!
ഏകാന്തമമൊരു തുരുത്താണു മന:സ്സ്
-എന്നു നീ
എനിക്കു നീന്തി കടക്കേണ്ടതു നിന്റെ ശരീരമാകുന്ന കടല്‍..
-എന്നു ഞാന്‍
നീന്തി തളരാതെ, പറന്നു വന്നാലെന്ത്..
-എന്നു നീ
ചിറകുവിരിചാല്‍ ഞാനൊരു കഴുകനാകും..
-എന്നു ഞാന്‍
അന്നുമുതല്‍ നീയൊരു ജ്വാലാമുഖിയായി
ഞാനതിനു കാവലുമായി..
നീ തിരസ്കരിച്ചത്
എന്റെ പ്രണയമല്ല,
എന്റെ കാമവുമല്ല..
നിന്നെ തന്നെയാണ്..
ചാവുകടല്‍ നീന്തി നിന്നെ കണ്ടെത്തുന്ന
ഒരജ്ഞാത നാവികനു വേണ്ടി കാത്തിരിക്കാം ..
ഞാന്‍ കരയിലും.. നീ കടലിലും

Sunday, June 26, 2011
എനിക്കു ദാഹിക്കുന്നില്ല!
പ്രണയം കിതച്ചു തളര്‍ന്നപ്പോളൊക്കെ
എനിക്കു ദാഹം മറ്റാന്‍ ..
നീ വിയര്‍ത്തിരുന്നു...
എന്റെ മകന്റെ ജാതകത്തില്‍ നീ തെറിപ്പിച്ചതു
രണ്ടുതുള്ളി രക്തമായിരുന്നു...
ശില്‍പ്പി കൈവിട്ട ശില പോലെ..
പാതി വെന്ത ശവം പോലെ...
ദയയില്ലാത്ത ദൈവമേ.....എന്റെ കുഞ്ഞ്...!
ആശുപത്രി വളപ്പിലെ പ്ലാവിനു വളമായിരുന്നുവോ?
തെരുവു നായ്ക്കള്‍ക്കു അത്താഴമായിരുന്നുവോ?
ഇന്നു, എന്റെ അനുരക്തികളില്‍ മഞ്ഞുകട്ടികളിടിഞ്ഞുവീണപ്പോളും..
നീ വിയര്‍ത്തിരുന്നു..
പക്ഷെ, എനിക്കു ദാഹിക്കുന്നില്ല!

Monday, June 20, 2011
അങ്ങിനെ ഞാന്‍..!
ചിറയിലേക്കെന്നെ ചിറകരിഞ്ഞെറിഞ്ഞു...
ചളിവെള്ളം കുടിച്ചന്ന്, കരപറ്റാന്‍ തുഴഞ്ഞു...
-അങ്ങിനെ ഞാന്‍... (കുളം)നീന്താന്‍ പഠിച്ചു!
ഓമനിച്ചെന്നെ ശകടത്തിലേറ്റി
ഇറക്കത്തിലെന്നെ കൈവിട്ടുമാറി...
-അങ്ങിനെ ഞാന്‍ (സൈക്കിള്‍)ഓടിക്കാന്‍ പഠിച്ചു..
കാമന കൊണ്ടെന്റെ വേദന മാറ്റി..
പാതിവഴിക്കെന്നെ തനിച്ചാക്കി പോയി..
-അങ്ങിനെ ഞാന്‍ (സ്വയം)സുഖിക്കാന്‍ പഠിച്ചു..
പ്രണയം കൊരുത്തെന്റെ പ്രാണനില്‍ പൂത്തു
പരിഭവം പൊലിപ്പിച്ചു പരിശ്ശുദ്ധയായി..
-അങ്ങിനെ ഞാന്‍ (പ്രേമം)വെറുക്കാന്‍ പഠിച്ചു
ഓരോ വരവിലും ഓര്‍മ്മകള്‍കൊണ്ടെന്റെ
പ്രാണഞരബിനെ തളര്‍ത്തിക്കളഞ്ഞു....
-അങ്ങിനെ ഞാന്‍ (എല്ലാം) മറക്കാന്‍ പഠിച്ചു
എന്നെ നീ കൈവിട്ടപ്പോളൊക്കെ, കാലമേ...
എന്നില്‍ നിന്നു നിന്നിലേക്കോടി കിതച്ചു ഞാന്‍
-അങ്ങിനെ ഞാന്‍ (സ്വയം) പഠിക്കാന്‍ പഠിച്ചു!

Saturday, May 14, 2011
പിണക്കം
ഉറക്കം നടിച്ചു..നടിച്ചു...ഉറഞ്ഞുപോകാതെ, പെണ്ണെ..
ഇതിലും ഭേദം...
കലികയിറിയ നഖക്ഷതങ്ങളായിരുന്നു..
കരളിലലിയുന്ന പരാതിയായിരുന്നു..
കൂരമ്പ്പോലത്തെ നോട്ടങ്ങളായിരുന്നു..
കുരുതി കൊടുത്ത മയക്കങ്ങളായിരുന്നു...
മഞ്ഞുപോലെ തണുത്ത നിന്റെ പിണക്കം...
എന്നെ പൊള്ളിക്കുന്നു..
എന്റെ രഹസ്യങ്ങളുടെ കരിയിലകളിളക്കിനോക്കി.. നടന്നു..നടന്നു..
നന്നായൊന്നു പിണങ്ങാനും മറന്നോ?
കൊടുങ്കാറ്റുപോലെ നീ പിണങ്ങിയാലെ.
ഇളങ്കാറ്റുപോലെ ഇണങ്ങാനെനിക്കു പറ്റു...

Wednesday, March 9, 2011
നനയുവാന്‍ മാത്രം!
ഒന്നിച്ചൊരിക്കലേ നനഞ്ഞിട്ടുള്ളു മഴ..
എന്നിട്ടുമിന്നുമോരോ മഴയിലേക്കും...
തനിയേ ഇറങ്ങിനില്‍ക്കുന്നു ഞാന്‍...
നനയുവാന്‍ മാത്രം....
അറിയില്ലെനിക്കെന്നെങ്കിലും..
അണിഞ്ഞിറങുവാനാകുമോ...
കണ്ടുകഴിഞ്ഞടുക്കി വെച്ചൊരെന്റെ സ്വപ്നങ്ങളേ...
എന്നിട്ടുമിന്നുമോരോ മഴയിലേക്കും...
തനിയേ ഇറങ്ങിനില്‍ക്കുന്നു ഞാന്‍...
നനയുവാന്‍ മാത്രം....
അറിയില്ലെനിക്കെന്നെങ്കിലും..
അണിഞ്ഞിറങുവാനാകുമോ...
കണ്ടുകഴിഞ്ഞടുക്കി വെച്ചൊരെന്റെ സ്വപ്നങ്ങളേ...
Subscribe to:
Posts (Atom)