Saturday, June 15, 2013

ദാമ്പത്യം !

നമ്മളെ നമ്മള്‍ പരസ്പരം താങ്ങിയും
നമ്മളിലേക്ക് നാം ഒന്നായൊഴുകിയും.
ചെങ്കതിര്‍ പൂക്കുന്ന കണ്‍കളില്‍ നോക്കിയും
പങ്കിട്ടെടുത്തു നാം ജീവന്‍റെ ബാക്കിയും.

ഒറ്റയ്ക്ക് വേനലില്‍ വിങ്ങി വിയര്‍ത്തും,
ഒറ്റയ്ക്ക് വര്‍ഷത്തില്‍ മുങ്ങി  വിറച്ചും,
ഒറ്റയ്ക്ക് തന്നെ നാം താണ്ടുന്നു ജീവിതം
ഒറ്റയ്ക്ക് തന്നെ  തിളക്കുന്നു കാമിതം!



3 comments:

  1. പ്രവാസിയുടെ ദാമ്പത്യം അല്ലെ...;)

    ReplyDelete
  2. ഒറ്റയ്ക്കൊരുമിച്ചൊരുജീവനം

    ReplyDelete