Tuesday, June 4, 2013

വെയിലിന്‍റെ കത്ത്.

മഴ ആര്‍ത്തലച്ചു പെയ്യുകയാണ്...
ഇക്കണ്ട മഴക്കവിതകളൊക്കെ വായിച്ചാല്‍
ആര്‍ക്കും തോന്നും ,
അതിരുവിട്ട ആഹ്ലാദം.

പാവം മഴക്കറിയില്ലല്ലോ ,
ഏഴാംനാള്‍ തീരുന്ന ഈ  മഴ പ്രണയം!

ഒന്ന് വിയര്‍ക്കാത്ത രതി..
ഉണങ്ങാത്ത തുണി
നിലക്കാത്ത പനി
നിറയുന്ന വഴി
നനയുന്ന യാത്ര

നോക്കിക്കോ
ഏഴാം നാള്‍ മുതല്‍ ഇവരെന്നെ
സ്നേഹിക്കാന്‍ തുടങ്ങും..
എനിക്കറിയാം ഇവരെ,
നന്നിയില്ലാത്തവര്‍!!!!!
- സസ്നേഹം വെയില്‍.

8 comments:

  1. എനിക്കറിയാം ഇവരെ,
    നന്നിയില്ലാത്തവര്‍!!!!!

    ReplyDelete
  2. ഈ നശിച്ച ഒരു മഴ....
    പ്രാകും ചിലപ്പോള്‍...
    ആശംസകള്‍

    ReplyDelete
  3. രണ്ടു ദിവസം അടുപ്പിച്ചു പെയ്തപ്പോൾ പ്രാകി , ഇന്ന് മഴയില്ല നല്ല വെയിലാ ..:)

    ReplyDelete
  4. നശിച്ച മഴ
    ഒന്ന് നിന്നുകിട്ടീരുന്നെങ്കില്‍

    ReplyDelete