Friday, June 7, 2013

പിന്നെയും ..


കണ്ണിനു കരച്ചിലൊരു
കടമമാത്രം!
കണ്ണുനീര്‍ അതിനൊരു
അടവുമാത്രം!

ജീവിതം വറ്റാത്ത 
പാനപാത്രം..
ജീവനോടൂറ്റുന്നു 
ആത്മമിത്രം.

പ്രണയമോ തീരാത്ത
മുറിവ് മാത്രം..
അണയും വിളക്കെന്ന
അറിവ് മാത്രം.

ഒരു നീണ്ട ഇടവേള വേണ്ടേ ,
ഒരു
ചിരിനീട്ടി വീണ്ടും പുണരാന്‍?

2 comments:

  1. കണ്ണിന് കണ്ണുനീര്‍ ശുദ്ധിമാര്‍ഗമാണത്രെ

    ReplyDelete
  2. സഹജീവിസ്നേഹം
    ഭൂവില്‍ സ്നേഹമന്ത്രം.

    ആശംസകള്‍

    ReplyDelete