Saturday, June 1, 2013

സമ്മാനം !

നന്ദി,
സൗഹൃദമേ...
ഇന്നലെ നീ തന്ന
സമ്മാനപ്പൊതി നിറയെ,
ഞാന്‍ മറന്ന വാക്കുകളായിരുന്നു.

ഇനിയെന്‍റെ സ്വീകരണമുറിയിലെ ചില്ലലമാരയില്‍
മൗനം ഒഴിചിട്ടിടത്തൊക്കെ ഞാനിവ പ്രദര്‍ശിപ്പിക്കും..
ഓരോ വിരുന്നിലും നിന്നെ കൊതിപ്പിക്കാന്‍,
ദിവസവും തുടച്ചു മിനുക്കി വെക്കും.


4 comments:

  1. നല്ല വാക്കുകള്‍ക്കുള്ള സ്ഥാനം.....
    ആശംസകള്‍

    ReplyDelete
  2. അവിടെത്തന്നെയിരിയ്ക്കട്ടെ

    ReplyDelete
  3. മൗനം ഒഴിചിട്ടിടത്തൊക്കെ ഞാനിവ പ്രദര്‍ശിപ്പിക്കും..
    nice line!!

    ReplyDelete
  4. എല്ലാര്‍ക്കും.... നന്ദി.

    ReplyDelete