വാക്കിടക്കിടെ
ഊര്‍ന്നുപോകുമ്പോള്‍
ഇടംകയ്യാല്‍ വലിച്ചു കേറ്റിയും..
ഓര്‍മ്മ നിലക്കാതെ
ഒലിച്ചിറങ്ങുമ്പോള്‍
പുറംകയ്യാല്‍ തുടച്ചു മാറ്റിയും ..
കാലമോടിവീണുരഞ്ഞേടം
പഴുക്കുമ്പോള്‍
പച്ചിലച്ചാറൊഴിച്ച് നീറ്റിയും..
എഴുതിപ്പോയി,
എത്ര മഷിതണ്ടുരച്ചിട്ടും
മാഞ്ഞു പോകാത്തോരീ കവിത,
ഞാനിനിയിതെന്തു ചെയ്യും?
ഊര്‍ന്നുപോകുമ്പോള്‍
ഇടംകയ്യാല്‍ വലിച്ചു കേറ്റിയും..
ഓര്‍മ്മ നിലക്കാതെ
ഒലിച്ചിറങ്ങുമ്പോള്‍
പുറംകയ്യാല്‍ തുടച്ചു മാറ്റിയും ..
കാലമോടിവീണുരഞ്ഞേടം
പഴുക്കുമ്പോള്‍
പച്ചിലച്ചാറൊഴിച്ച് നീറ്റിയും..
എഴുതിപ്പോയി,
എത്ര മഷിതണ്ടുരച്ചിട്ടും
മാഞ്ഞു പോകാത്തോരീ കവിത,
ഞാനിനിയിതെന്തു ചെയ്യും?